1/14/2025

സൂര്യ ഗ്രഹം പിഴച്ചാൽ ചെയ്യേണ്ട കാര്യങ്ങൾ

 ആദിത്യൻ അഥവാ സൂര്യൻ 

                                                    

ആദിത്യൻ ഒന്നേയുള്ളൂ എങ്കിലും മേടം മുതൽ മീനം വരെയുള്ള ഓരോ മാസങ്ങളിലും നിറഭേദ വ്യത്യാസങ്ങളോടെ കാണപ്പെടുന്നതിനാൽ ദ്വാദശാദിത്യന്മാർ എന്ന പേരിലും അറിയപ്പെടുന്നു.  

12 മാസങ്ങളിലായി കാണപ്പെടുന്ന വർണ്ണങ്ങൾ ഇവയാണ് 

  1. മേടമാസത്തിൽ കൃഷ്ണ വർണ്ണത്തോട് കൂടി വരുണൻ എന്ന പേരിൽ       അറിയപ്പെടുന്നു 
  2. ഇടവമാസത്തിൽ രക്തവർണ്ണത്തിൽ സൂര്യൻ എന്ന പേരിൽ തന്നെയാണ് അറിയപ്പെടുന്നത് 
  3. മിഥുനം മാസത്തിൽ പല നിറത്തിൽ പല വർണ്ണങ്ങളിൽ സഹസ്രാംശു എന്ന പേരിൽ അറിയപ്പെടുന്നു 
  4. കർക്കിടകം മാസത്തിൽ പീത വർണ്ണത്തിൽ ധാതാവ് എന്ന പേരിൽ അറിയപ്പെടുന്നു 
  5. ചിങ്ങമാസത്തിൽ വെളുപ്പ് നിറത്തിൽ തപനൻ എന്ന പേരിലും
  6. കന്നിമാസത്തിൽ വെളുപ്പ് നിറത്തിൽ സംവിധാനം എന്ന പേരിലും അറിയപ്പെടുന്നു 
  7. തുലാം മാസത്തിൽ ചുവപ്പു നിറത്തിൽ ഗഭസ്തി എന്ന പേരിൽ അറിയപ്പെടുന്നു 
  8. വൃശ്ചിക മാസത്തിൽ മഞ്ഞ നിറത്തിൽ രവി എന്ന പേരിൽ അറിയപ്പെടുന്നു. 
  9. ധനു മാസത്തിൽ തത്തപ്പച്ച നിറത്തിൽ പർജ്ജന്യൻഎന്ന പേരിലും
  10. മകരമാസത്തിൽ വെളുത്ത നിറത്തിൽ  ത്വഷ്ടാവ്എന്ന പേരിലും അറിയപ്പെടുന്നു 
  11. കുംഭമാസത്തിൽ പുക നിറത്തിൽ മിത്രൻ എന്ന പേരിലും അറിയപ്പെടുന്നു 
  12. മീനമാസത്തിൽ നീല നിറത്തിൽ വിഷ്ണു എന്ന പേരിലും പുരാണങ്ങളിൽ പറയുന്നു. (അഗ്നിപുരാണത്തിൽ )                

                          

സൂര്യൻ സഞ്ചരിക്കുന്നത് 7 വെള്ള കുതിരകളെ പൂട്ടിയ തേരിലാണ് 
സൂര്യൻറെ സാരഥി അരുണന്‍ ആണ്.  സൂര്യൻറെ അംഗരക്ഷകന്മാർ മാഠരന്‍ , പിങ്കളൻ , ദണ്ഡൻ എന്നിവരാണ് . ബാലഖില്യന്മാർ എന്ന പേരിലറിയപ്പെടുന്ന അനേകായിരം മുനിമാരും സൂര്യൻറെ തേരിൽ അംഗരക്ഷകൻ മാരോടൊപ്പം കഴിയുന്നു. 

വീഡിയോയിൽ വളരെ വിശദമായി പറയുന്നു. 👇👇👇  
                                    
                                        


സൂര്യനിൽ നിന്നും ആണ് ഹനുമാൻ വിദ്യാഭ്യാസം നേടിയത് .
വാല്മീകി രാമായണത്തിൽ പരാജയം മുന്നിൽ കണ്ട ശ്രീരാമനെ 
അഗസ്ത്യ മുനി രക്ഷിക്കുന്നത് പോലും ആദിത്യഹൃദയം എന്ന മന്ത്രം ഉപദേശിച്ചാണ് .  യോഗശാസ്ത്രമനുസരിച്ച് പ്രാധാന്യമുള്ളതും മികച്ചതും ആയ ഒരു വ്യായാമ മുറയാണ് സൂര്യനമസ്കാരം

സൂര്യൻറെ ഭാര്യമാർ  

വിശ്വകർമ്മാവിൻറെ മകളായിരുന്ന സംജ്ഞ യാണ് സൂര്യന്റെ പത്നി .
സംജ്ഞ യുടെ നിഴലായ ഛായയും സ്ത്രീ രൂപം പൂണ്ടു സൂര്യൻറെ പത്നിപഥം അലങ്കരിച്ചതായി പുരാണങ്ങളിൽ ഉണ്ട് . ഉഷ എന്നൊരു പത്നിയെക്കുറിച്ചും പരാമർശം ഉണ്ട് .

സംജ്ഞ, ഛായ എന്നിവരിലുമായി മനു ,യമൻ ,യമുന ,ശനി ,തപതി തുടങ്ങിയ മക്കളും ഉണ്ടായി .

ഓൺലൈൻ ജ്യോതിഷം 
രുദ്ര ദേവി 👇👇👇 
Ph: 91+9562864538 

രാമായണത്തിലെ സുഗ്രീവനും മഹാഭാരതത്തിലെ കർണ്ണനും സൂര്യാത്മജെരെന്ന്    പ്രശസ്തരാണ് . 


പ്രകാശത്തിന് ഏഴു നിറം ഉണ്ടെന്ന് കണ്ടുപിടിച്ചത് സർ ഐസക് ന്യൂട്ടൻ അല്ല വിശ്വാമിത്ര മഹർഷിയാണ്
                                                   

സൂര്യദേവൻ തന്റെ ഏഴ് രശ്മികൾ ഭൂമിയിലേക്ക് അയക്കുന്നു എന്ന് വേദങ്ങളിൽ എഴുതിയത് വിശ്വാമിത്ര മഹർഷിയാണ് .
പ്രകാശം സഞ്ചരിക്കുന്നു എന്ന് കണ്ടെത്തിയതും സർ ഐസക് ന്യൂട്ടൻ എന്നാണ് പഠിച്ചത് എന്നാൽ ഒരു നിമിഷത്തിന്റെ പകുതി സമയം കൊണ്ട് 2022 യോചന വേഗത്തിൽ പ്രകാശത്തെ ഇങ്ങോട്ട് അയക്കുന്ന സൂര്യദേവ അങ്ങേയ്ക്ക് നമസ്കാരം എന്ന് പറയുന്നത് വിജയനഗരം സാമ്രാജ്യത്തിലെ ഹരിഹരൻ്റെയും ഗുപ്തൻ്റെയും ആസ്ഥാന പുരോഹിതനായ സയണാചാര്യനാണ്. 


ന്യൂട്ടൺ ഗ്രാവിറ്റി കണ്ടുപിടിക്കുന്നതിനു മുൻപ് ഭാരതീയ ജോതിശാസ്ത്രത്തിൽ ഗ്രാവിറ്റിക്ക് ഡെഫിനിഷൻ ഉണ്ടായിരുന്നു.  ആകാശത്തിൽ ഉള്ള സോളിഡ് മെറ്റീരിയൽസിനെ ഭൂമി അതിൻറെ  ശക്തികൊണ്ട് ആകർഷിക്കുന്നു .  സൗരയൂഥത്തിന് മുഴുവൻ ഊർജ്ജവും പകരുന്ന നക്ഷത്രമാണ് സൂര്യൻ  . ഭൂമിയെക്കാൾ 109 മടങ്ങ് അധികം വലിപ്പമുണ്ട്  . സൂര്യപ്രകാശം ഭൂമിയിൽ എത്താൻ ആവശ്യമായ സമയം ഏകദേശം 8 മിനിറ്റ് 20 സെക്കൻഡ് ആണ് . 

നവധാന്യങ്ങളിൽ ഗോതമ്പും , നവരത്നങ്ങളിൽ മാണിക്യവും , സൂര്യന് പ്രിയപ്പെട്ടവയാണ് . 
സൂര്യൻറെ അതിദേവത സ്ഥാനം വഹിക്കുന്നത് ശ്രീ പരമേശ്വരനാണ് . 
സൂര്യനെ ലോഹങ്ങളിൽ പ്രിയപ്പെട്ടത് ചെമ്പും , പൂക്കളിൽ ചെന്താമരയുമാണ് . 
ഇഷ്ടപ്പെട്ട നക്ഷത്രങ്ങൾ കാർത്തിക , ഉത്രം , ഉത്രാടം എന്നിവയും ആഴ്ചകളിൽ പ്രിയപ്പെട്ടത് ഞായറാഴ്ചയും ആണ് . 
 
സൂര്യൻറെ രഥത്തിന് ഒരു ചക്രമുണ്ട് . അതിനെ ഒരു വർഷം എന്നും അതിലുള്ള 12 കാലുകളെ മാസങ്ങളെന്നും  ആറ് അരപ്പട്ടകളുള്ളവയെ ഋതുക്കൾ ഒന്നും പറയപ്പെടുന്നു .

ഓൺലൈൻ ജ്യോതിഷം 
രുദ്ര ദേവി 👇👇👇 
Ph: 91+9562864538 

പരിഹാരം മാർഗ്ഗങ്ങൾ 

ഒന്ന് 
പണച്ചിലവുകൂടാതെ ദോഷപരിഹാരത്തിനുള്ള മാർഗ്ഗമുണ്ട്. ഇരുന്നൂറുഗ്രാം ഗോതമ്പു വാങ്ങിവെച്ച് ദിവ സവും ഉറങ്ങുന്ന സമയത്ത് അതിൽനിന്ന് കുറച്ചു ഗോതമ്പുമണികളെടുത്ത് കിഴിയായികെട്ടി തലയണച്ചുവ ട്ടിൽവെച്ച് ഉറങ്ങേണ്ടതാണ്. അടുത്തദിവസം രാവിലെ ഉണർന്നെഴുന്നേല്ക്കുമ്പോൾ ആ ഗോതമ്പുമണിക്കിഴിയെ ടുത്ത് സൂര്യഭഗവാനെ ധ്യാനിച്ചുകൊണ്ട് കാകങ്ങൾക്ക് വിത റിക്കൊടുക്കേണ്ടതാണ് . .  ഇപ്രകാരം ഒമ്പതുദിവസം ചെയ്താൽ സൂര്യഗ്രഹദോഷം വിട്ടുമാറുന്നതാണ്. കൂടാതെ അന്നേ ദിവസം ശിവക്ഷേത്രത്തിൽ ചെന്ന് നെയ്യ്‌വിളക്കു തെളിയിച്ച് ഭക്തിപുരസ്സരം ഭഗവാനെ പ്രാർത്ഥിക്കേണ്ടതാണ് . 

രണ്ട് 
ദിവസവും അതിരാവിലെ കുളത്തിലോ, പുഴയിലോ അരയ്ക്കൊപ്പം വെള്ളത്തിലിറങ്ങി കിഴക്കുമുഖമായിനിന്ന്. 
 
                                  "അശ്വദ്ധ്വജായ വിദ്‌മഹേ 
                                    പാശഹസ്‌തായ ധീ മഹീ 
                                    തന്നോ സൂര്യ പ്രചോദയാത്"

ഈ സ്തോത്രം നൂറ്റിയൊന്നാവർത്തി ജപിച്ച കൊണ്ട് ജലാശയത്തിൽ മുങ്ങിക്കുളിക്കുക. സൂര്യഗ്രഹദോ ഷനിവാരണമുണ്ടാകുന്നതാണ്. 

മൂന്ന്
സൂര്യപ്രതിഷ്ഠയുള്ള ക്ഷേത്രത്തിലോ, അല്ലെങ്കിൽ നവഗ്രഹപ്രതിഷ്‌ഠയുള്ള ക്ഷേത്രത്തിലോ പോയി സൂര്യഭ ഗവാന്റെ പ്രതിഷ്‌ഠയെ പ്രത്യേകം ആരാധിക്കേണ്ടതാണ്. ചെന്താമരപ്പൂക്കളുടെ ഇതളുകളാൽ നിത്യവും ശ്രീ മഹേ ശ്വരനെ ആരാധിച്ചാലും അത് സൂര്യഭഗവാന് സമർപ്പിച്ച തുപോലെ ഫലം സിദ്ധിയ്ക്കുന്നതാണ്. സൂര്യനാരായണ ഭഗവാനെ മനസ്സിൽ ധ്യാനിച്ചു പൂജിച്ചാൽ സൂര്യഗ്രഹ ദോഷം കൊണ്ട് ഉണ്ടായേക്കാവുന്ന ദോഷങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതാണ്.

യന്ത്രധാരണം  -
സൂര്യകവചയന്ത്രം നിർമ്മിച്ച് ഭവനത്തിൽ ശുദ്ധമായ സ്ഥാനത്ത് സ്ഥാപിച്ച് നിത്യപൂജ നടത്തുന്നതും ഗ്രഹപാപ നിവാരണത്തിന് പരിഹാരമാണ്!

ഓൺലൈൻ ജ്യോതിഷം 
രുദ്ര ദേവി 👇👇👇 
Ph: 91+9562864538 

ദാനം ചെയ്യേണ്ടുന്ന വിധം

മാണിക്യം, ചെമ്പ്, സ്വർണ്ണം, കിടാവിനോടുകൂടിയ പശു, ഗോതമ്പ്, ചുവന്ന പട്ടുവസ്ത്രം എന്നിവ ശിവസന്നി ധിയിങ്കൽ സമർപ്പിച്ച് ചെന്താമരപ്പൂവിൻ്റെ ഇതളുകളാൽ ശിവാർച്ചന നടത്തുന്നതും സൂര്യഗ്രഹദോഷനിവാരണ ത്തിന് ഉത്തമമാണ്. 

✍️✍️✍️ നിങ്ങൾക്കും പ്രതികരിക്കാം...

____________________________________________

പ്രതികരണങ്ങളിൽ വ്യക്തിപരമായ അഭിപ്രായങ്ങൾ Kshetra Mantra യുടേതല്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവുമായ പരാമർശങ്ങൾ ഒഴിവാക്കുക....


No comments:

Post a Comment

ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടെങ്കിൽ ഉറപ്പിക്കാം ജാതകത്തിൽ ചന്ദ്രൻ അനിഷ്ടനാണ്

                                                                   ചന്ദ്രൻ                                      നവഗ്രഹങ്ങളിൽ മാതാവിനെ പോലെയു...